Leviticus 25:52 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജൂബിലിവര്‍ഷത്തിനു കുറച്ചു വര്‍ഷങ്ങളേ ഉള്ളെങ്കില്‍ അതനുസരിച്ചുമാത്രം വീണ്ടെടുപ്പുവില വാങ്ങിയവനു കൊടുത്താല്‍ മതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
Malayalam 1992 MBSI
യിസ്രായേല്‍മക്കള്‍ എനിക്കു ദാസന്മാര്‍ ആകുന്നു; അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോബേൽവർഷംവരെ ശേഷിക്കുന്ന വർഷം കുറെ മാത്രം എങ്കിൽ ഉടമയുമായി കണക്കുകൂട്ടി വർഷങ്ങൾക്ക് ഒത്തവണ്ണം ഉടമ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെമാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്ക് ഒത്തവണ്ണം തന്‍റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
Malayalam Bible POC-ML 2013
ജൂബിലിവരെ വര്‍ഷങ്ങള്‍ കുറവാണെങ്കില്‍ തന്‍െറ വീണ്ടെടുപ്പിനായി ഉടമസ്‌ഥനുമായി ആലോചിച്ച്‌ വര്‍ഷങ്ങളുടെ കണക്കനുസരിച്ചു പണം മടക്കിക്കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അൻപതാംവാർഷികോത്സവത്തിനു ചില വർഷങ്ങൾമാത്രമാണ് ബാക്കിയുള്ളതെങ്കിൽ, അതു കണക്കാക്കി അതനുസരിച്ചു തന്റെ വീണ്ടെടുപ്പുവില കൊടുക്കണം.