Leviticus 26:43 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വിട്ടുപോയതിനാല്‍ ശൂന്യമായിത്തീര്‍ന്ന ദേശം വിശ്രമം അനുഭവിക്കും. എന്‍റെ ചട്ടങ്ങള്‍ ധിക്കരിച്ച് എന്‍റെ കല്പനകള്‍ വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവര്‍ തക്കപരിഹാരം ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കയും അവർക്കു എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
Malayalam 1992 MBSI
യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു തനിക്കും യിസ്രായേല്‍മക്കള്‍ക്കും തമ്മില്‍ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദേശം വിട്ടുപോയിട്ട് അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കുകയും അവർക്ക് എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ട് അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ദേശം വിട്ടുപോയിട്ട് അവര്‍ ഇല്ലാതെ അതു ശൂന്യമായി കിടന്നു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്‍റെ വിധികളെ ധിക്കരിക്കയും അവര്‍ക്ക് എന്‍റെ ചട്ടങ്ങളോടു വെറുപ്പു തോന്നുകയും ചെയ്തതുകൊണ്ട് അവര്‍ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും.
Malayalam Bible POC-ML 2013
അവര്‍ ഒഴിഞ്ഞുപോകുക നിമിത്തം പാഴായിക്കിടക്കുമ്പോള്‍ നാട്‌ അതിന്‍െറ സാബത്തില്‍ സന്തോഷിക്കും. അവര്‍ തങ്ങളുടെ അകൃത്യങ്ങള്‍ക്കു പരിഹാരം ചെയ്യണം. എന്തെന്നാല്‍ അവര്‍ എന്‍െറ നിയമങ്ങള്‍ അവഗണിച്ചു. അവരുടെ ഹൃദയം എന്‍െറ കല്‍പനകളെ നിരസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശം അവരാൽ പരിത്യജിക്കപ്പെട്ടിട്ട്, അത് അവരെക്കൂടാതെ വിജനമായിക്കിടന്നു ശബ്ബത്ത് അനുഭവിക്കും. എന്റെ നിയമങ്ങളെ തള്ളിക്കളയുകയും എന്റെ ഉത്തരവുകളെ വെറുക്കുകയും ചെയ്തതുകൊണ്ട് അവർ അവരുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കണം.