Leviticus 27:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനെ വീണ്ടെടുക്കണമെങ്കില്‍ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൊടുക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.
Malayalam 1992 MBSI
ഒരുത്തന്‍ തന്റെ വീടു യഹോവേക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാല്‍ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം. പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടേണം.
Malayalam Bible POC-ML 2013
പുരോഹിതന്‍െറ മൂല്യനിര്‍ണയം അന്തിമമായിരിക്കും. എന്നാല്‍, അതിനെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയി ച്ചമൂല്യത്തോടൊപ്പം അതിന്‍െറ അഞ്ചിലൊന്നുകൂടി നല്‍കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടമസ്ഥൻ മൃഗത്തെ വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ മൂല്യത്തോട് അഞ്ചിലൊന്നുകൂടെ ചേർക്കണം.