Leviticus 27:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരാള്‍ തന്‍റെ വീട് സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്‍റെ ഗുണദോഷങ്ങള്‍ നോക്കി പുരോഹിതന്‍ വില നിശ്ചയിക്കണം. പുരോഹിതന്‍ നിശ്ചയിക്കുന്നതുതന്നെ അതിന്‍റെ വില.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ തന്റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.
Malayalam 1992 MBSI
തന്റെ വീടു വിശുദ്ധീകരിച്ചാല്‍ അതു വീണ്ടുക്കുന്നെങ്കില്‍ അവന്‍ നിന്റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല്‍ അതു അവന്നുള്ളതാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“‘ഒരുവൻ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അതു മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ തന്‍റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം; പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നെ അത് ഇരിക്കേണം.
Malayalam Bible POC-ML 2013
ഒരുവന്‍ തന്‍െറ ഭവനം വിശുദ്‌ധമായിരിക്കാന്‍ വേണ്ടി കര്‍ത്താവിനു പ്രതിഷ്‌ഠിക്കുകയാണെങ്കില്‍ പുരോഹിതന്‍ അതു നല്ലതോ ചീത്തയോ എന്നു നിര്‍ണയിക്കട്ടെ. പുരോഹിതന്‍െറ മൂല്യനിര്‍ണയം അന്തിമമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഒരാൾ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായി സമർപ്പിച്ചാൽ അതു നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ നിശ്ചയിക്കുന്ന മൂല്യം എന്തായാലും അത് അങ്ങനെതന്നെ ആയിരിക്കും.