Leviticus 27:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീടു സമര്‍പ്പിച്ചവന്‍ അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മതിപ്പുവിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുക്കണം. അപ്പോള്‍ വീട് അവന്‍റേതായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നുള്ളതാകും.
Malayalam 1992 MBSI
ഒരുത്തന്‍ തന്റെ അവകാശനിലത്തില്‍ ഏതാനും യഹോവേക്കു വിശുദ്ധീകരിച്ചാല്‍ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെല്‍ വെള്ളി മതിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനുള്ളതാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ വീടു വിശുദ്ധീകരിച്ചവന്‍ അതു വീണ്ടെടുക്കുന്നെങ്കിൽ അവന്‍ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.
Malayalam Bible POC-ML 2013
വീടു പ്രതിഷ്‌ഠിച്ചവന്‍ അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിക്കപ്പെട്ട വിലയോടൊപ്പം അതിന്‍െറ അഞ്ചിലൊന്നുകൂടി പണമായി നല്‍കണം. അപ്പോള്‍ വീട്‌ അവന്‍േറ താകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ വീട് സമർപ്പിച്ചയാൾ അതിനെ വീണ്ടുകൊള്ളുന്നെങ്കിൽ അയാൾ മൂല്യത്തോട് അഞ്ചിലൊന്നു കൂട്ടണം; വീട് വീണ്ടും അയാളുടേതാകും.