Leviticus 27:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവന്‍ തനിക്ക് അവകാശമായി ലഭിച്ച നിലത്തില്‍ ഒരു ഭാഗം സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്‍റെ മതിപ്പുവില നിശ്ചയിക്കേണ്ടത് വിതയ്‍ക്കുന്നതിനുവേണ്ട വിത്തിന്‍റെ അളവനുസരിച്ചാണ്. ഒരു ഹോമര്‍ ബാര്‍ലി വിതയ്‍ക്കാവുന്ന നിലത്തിനു വില അമ്പതു ശേക്കെല്‍ വെള്ളി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവെക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.
Malayalam 1992 MBSI
യോബേല്‍ സംവത്സരംമുതല്‍ അവന്‍ തന്റെ നിലം വിശുദ്ധീകരിച്ചാല്‍ അതു നിന്റെ മതിപ്പു പോലെ ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“‘ഒരുവൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പ് അതിനുവേണ്ട വിത്തിന്റെ അളവിനു ഒത്തവണ്ണം ആയിരിക്കണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ തന്‍റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്‍റെ മതിപ്പ് അതിന്‍റെ വിത്തുപാടിന് ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.
Malayalam Bible POC-ML 2013
ഒരാള്‍ തനിക്ക്‌ അവകാശമായി ലഭിച്ചവസ്‌തുവില്‍ ഒരുഭാഗം കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട വിത്തിന്‍െറ കണക്കനുസരിച്ചായിരിക്കണം മൂല്യനിര്‍ണയം. ഒരു ഓമര്‍യവം വിതയ്‌ക്കാവുന്ന നിലത്തിന്‌ അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം വില.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഒരാൾ തന്റെ കുടുംബഭൂമിയിൽ കുറെ യഹോവയ്ക്കു സമർപ്പിക്കുന്നെങ്കിൽ, ഒരു ഹോമർ യവം വിതയ്ക്കാവുന്ന നിലത്തിന് അൻപതുശേക്കേൽ എന്ന നിരക്കിൽ, അതിനുവേണ്ടുന്ന വിത്തിന്റെ അളവനുസരിച്ചായിരിക്കണം വിലമതിക്കേണ്ടത്.