Leviticus 27:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജൂബിലിവര്‍ഷത്തിനു ശേഷമാണെങ്കില്‍ അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന്‍ മതിപ്പുവിലയില്‍ ഇളവ് അനുവദിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറെക്കേണം.
Malayalam 1992 MBSI
അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോബേൽവർഷത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽവർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കണം; അതു നിന്റെ മതിപ്പിൽനിന്നു കുറയ്ക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോബേൽസംവത്സരത്തിന്‍റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്ക് ഒത്തവണ്ണം പുരോഹിതന്‍ അതിന്‍റെ വില കണക്കാക്കേണം; അതു നിന്‍റെ മതിപ്പിൽനിന്നു കുറയ്ക്കേണം.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍ ജൂബിലിക്കുശേഷമാണ്‌ വയല്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അടുത്ത ജൂബിലിവരെ എത്ര വര്‍ഷമുണ്ടെന്നു കണക്കാക്കി അതനുസരിച്ച്‌ പുരോഹിതന്‍മൂല്യനിര്‍ണയം നടത്തണം. അതു നീ നിര്‍ണയി ച്ചമൂല്യത്തില്‍ നിന്നു കുറയ്‌ക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അൻപതാംവാർഷികോത്സവത്തിനുശേഷമാണ് ഒരാൾ സമർപ്പിക്കുന്നതെങ്കിൽ അടുത്ത വാർഷികോത്സവത്തിനുശേഷിക്കുന്ന വർഷങ്ങളുടെ എണ്ണമനുസരിച്ചു പുരോഹിതൻ വില നിശ്ചയിക്കണം. അതിന്റെ മതിച്ചിരുന്ന വില കുറയ്ക്കുകയും വേണം.