Leviticus 27:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിലം സമര്‍പ്പിച്ചവന് അതു വീണ്ടെടുക്കണമെങ്കില്‍ വിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുത്താല്‍ മതി; അത് അവനു ലഭിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നു സ്ഥിരമായിരിക്കും.
Malayalam 1992 MBSI
ആ നിലം യൊബേല്‍ സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവേക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിലം വിശുദ്ധീകരിച്ചവന്‍ അതു വീണ്ടെടുക്കുന്നെങ്കിൽ അവന്‍ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.
Malayalam Bible POC-ML 2013
സമര്‍പ്പിച്ചവയല്‍ വീണ്ടെടുക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയി ച്ചമൂല്യത്തോടൊപ്പം അതിന്‍െറ അഞ്ചിലൊന്നുകൂടി നല്‍കണം. അപ്പോള്‍ അത് അവന്‍േറ താകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിലം സമർപ്പിച്ചയാൾ അതു വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം. നിലം വീണ്ടും അയാളുടേതാകും.