Leviticus 27:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇസ്രായേല്‍ജനത്തോടു പറയുക. ആരെങ്കിലും ഒരു വ്യക്തിയെ പ്രത്യേക വഴിപാടായി സര്‍വേശ്വരനു സമര്‍പ്പിക്കുകയാണെങ്കില്‍ അവന്‍റെ വില കണക്കാക്കേണ്ടത് ഇങ്ങനെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവെക്കുള്ളവൻ ആകേണം.
Malayalam 1992 MBSI
യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്റെ മതിപ്പുപോലെ യഹോവേക്കുള്ളവന്‍ ആകേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യിസ്രായേൽമക്കളോടു നീ പറയേണ്ടത്: ‘ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും യഹോവയ്ക്ക് ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്‍റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവന്‍ ആകേണം.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനത്തോടു പറയുക, വ്യക്‌തികളെ കര്‍ത്താവിനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്‌ചയിക്കേണ്ടത്‌ ഇപ്രകാരമാണ്‌:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരാൾ മറ്റൊരാളെ ആ മനുഷ്യന്റെ മൂല്യത്തിനു തക്കതായ നേർച്ച നേർന്ന് യഹോവയ്ക്കായി സമർപ്പിക്കുമ്പോൾ,