Leviticus 27:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ജൂബിലിവര്‍ഷം അത് സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്തു എന്നപോലെ സര്‍വേശ്വരനുള്ളതായിരിക്കും. അതു സര്‍വേശ്വരനു വിശുദ്ധമാണ്. അതിന്‍റെ അവകാശം പുരോഹിതനുള്ളതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ നിലം യൊബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാർപ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
Malayalam 1992 MBSI
പുരോഹിതന്‍ യോബേല്‍ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന്‍ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ നിലം യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കേണം.
Malayalam Bible POC-ML 2013
അതു ജൂബിലിവത്‌സരത്തില്‍ സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്‌തുപോലെ കര്‍ത്താവിനുള്ളതായിരിക്കും. അതിന്‍െറ അവകാശി പുരോഹിതനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ നിലം അൻപതാംവാർഷികോത്സവത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ, യഹോവയ്ക്കു സമർപ്പിതനിലംപോലെ അതു വിശുദ്ധമായിരിക്കും; അതു പുരോഹിതന്മാരുടെ വസ്തുവാകും.