Leviticus 27:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൃഗങ്ങളുടെ കടിഞ്ഞൂല്‍കുട്ടികള്‍ സര്‍വേശ്വരനുള്ളതാകയാല്‍ അവയെ സര്‍വേശ്വരനു സമര്‍പ്പിക്കരുത്. മാടായാലും ആടായാലും അതു സര്‍വേശ്വരനുള്ളതാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കടിഞ്ഞൂൽപിറവിയാൽ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു.
Malayalam 1992 MBSI
മനുഷ്യവര്‍ഗ്ഗത്തില്‍നിന്നു ശപഥാര്‍പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“‘കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കടിഞ്ഞൂൽപ്പിറവിയാൽ യഹോവയ്ക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.
Malayalam Bible POC-ML 2013
മൃഗങ്ങളുടെ കടിഞ്ഞൂല്‍ സന്തതികളെ ആരും വിശുദ്‌ധീകരിക്കേണ്ടതില്ല. അവ കര്‍ത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കര്‍ത്താവിന്‍േറതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘മൃഗങ്ങളുടെ കടിഞ്ഞൂൽ യഹോവയ്ക്കുള്ളതായതുകൊണ്ട്, ഒരു മൃഗത്തിന്റെ കടിഞ്ഞൂലിനെയും യഹോവയ്ക്ക് ആരും സമർപ്പിക്കരുത്; കാളയായാലും ആടായാലും, അതു യഹോവയുടേതാണ്.