Leviticus 27:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉഴിഞ്ഞു സമര്‍പ്പിച്ചതൊന്നും-മനുഷ്യനോ, മൃഗമോ, അവകാശപ്പെട്ട നിലമോ-ആകട്ടെ വില്‍ക്കാനും വീണ്ടെടുക്കാനും പാടില്ല. അവ സര്‍വേശ്വരന് അതിവിശുദ്ധമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വിൽക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാർപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു.
Malayalam 1992 MBSI
ആരെങ്കിലും തന്റെ ദശാംശത്തില്‍ ഏതാനും വീണ്ടെടുക്കുന്നു എങ്കില്‍ അതിനോടു അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“‘എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഒരുത്തന്‍ തനിക്കുള്ള ആള്‍, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതമൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാകുന്നു.
Malayalam Bible POC-ML 2013
എന്നാല്‍ കര്‍ത്താവിനു നിരുപാധികം സമര്‍പ്പിച്ചയാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വില്‍ക്കുകയോ വീണ്ടെടുക്കുകയോ അരുത്‌. സമര്‍പ്പിത വസ്‌തുക്കള്‍ കര്‍ത്താവിന്‌ ഏറ്റവും വിശുദ്‌ധമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘എന്നാൽ, മനുഷ്യനോ മൃഗമോ കുടുംബസ്വത്തോ ആയി ഒരു മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതും യഹോവയ്ക്കു സമർപ്പിതവുമായ യാതൊന്നും വിൽക്കുകയോ വീണ്ടെടുക്കുകയോ അരുത്; അങ്ങനെ സമർപ്പിതമായതൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാണ്.