Leviticus 27:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിലത്തിലെ ധാന്യങ്ങളും വൃക്ഷങ്ങളും ഉള്‍പ്പെടെ എല്ലാ വിളവിന്‍റെയും ദശാംശം സര്‍വേശ്വരനുള്ളതാണ്. അതു സര്‍വേശ്വരനു വിശുദ്ധമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.
Malayalam 1992 MBSI
അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“‘നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിലത്തിലെ വിത്തിലും വൃക്ഷത്തിന്‍റെ ഫലത്തിലും ദേശത്തിലെ ദശാംശമൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.
Malayalam Bible POC-ML 2013
ധാന്യങ്ങളോ വൃക്‌ഷങ്ങളുടെ ഫലങ്ങളോ ആയി ദേശത്തുള്ളവയുടെയെല്ലാം ദശാംശം കര്‍ത്താവിനുള്ളതാണ്‌. അതു കര്‍ത്താവിനു വിശുദ്‌ധമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നിലത്തിലെ ധാന്യത്തിലായാലും വൃക്ഷങ്ങളിലെ ഫലങ്ങളിലായാലും ദേശത്തിലെ എല്ലാറ്റിന്റെയും ദശാംശം യഹോവയ്ക്കുള്ളതാണ്; അതു യഹോവയ്ക്കു വിശുദ്ധമാണ്.