Leviticus 27:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ മതിപ്പുവില കൊടുക്കാന്‍ നിവൃത്തിയില്ലാത്തവിധം ഒരാള്‍ ദരിദ്രനായിത്തീര്‍ന്നാല്‍ അയാളെ പുരോഹിതന്‍റെ മുമ്പില്‍ കൊണ്ടുവരണം. വഴിപാടു കഴിച്ചവന്‍റെ കഴിവിനൊത്ത് ഒരു വില പുരോഹിതന്‍ നിശ്ചയിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേർന്നവന്റെ പ്രാപ്തിക്കു ഒത്തവണ്ണം പുരോഹിതൻ അവനെ മതിക്കേണം.
Malayalam 1992 MBSI
അതു യഹോവേക്കു വഴിപാടു കഴിപ്പാന്‍ തക്ക മൃഗം ആകുന്നു എങ്കില്‍ ആ വകയില്‍ നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തണം; പുരോഹിതൻ അവന്റെ വിലമതിക്കണം; നേർന്നവന്റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മതിപ്പുപോലെ കൊടുപ്പാന്‍ കഴിയാതവണ്ണം ഒരുത്തന്‍ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്‍റെ മുമ്പാകെ കൊണ്ടുവന്നു നിര്‍ത്തേണം; പുരോഹിതന്‍ അവനെ മതിക്കേണം; നേര്‍ന്നവന്‍റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതന്‍ അവനെ മതിക്കേണം.
Malayalam Bible POC-ML 2013
നിന്‍െറ മൂല്യനിര്‍ണയത്തിനനുസരിച്ച്‌ നല്‍കാന്‍ കഴിയാത്തവിധം ഒരാള്‍ ദരിദ്രനാണെങ്കില്‍ അവന്‍ പുരോഹിതന്‍െറ മുന്‍പില്‍ ഹാജരാകണം. പുരോഹിതന്‍ അവന്‍െറ വില നിശ്‌ചയിക്കട്ടെ. നേര്‍ന്നവന്‍െറ കഴിവിനനുസരിച്ച്‌ പുരോഹിതന്‍ അവനു വില നിശ്‌ചയിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നേരുന്നയാൾ, നിശ്ചിത തുക കൊടുക്കാൻ കഴിയാത്തവിധം ദരിദ്രനെങ്കിൽ അയാൾ ആ വ്യക്തിയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. നേരുന്നയാളുടെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ മൂല്യം നിശ്ചയിക്കട്ടെ.