Leviticus 3:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം ആ സമാധാനയാഗദ്രവ്യത്തില്‍നിന്ന് അതിന്‍റെ മേദസ്സും നട്ടെല്ലിനോടു ചേര്‍ത്തു മുറിച്ചെടുത്ത തടിച്ച വാലും കുടലിനെ പൊതിഞ്ഞുള്ള മേദസ്സും,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
Malayalam 1992 MBSI
അവന്‍ സമാധാനയാഗത്തില്‍നിന്നു അതിന്റെ മേദസ്സും തടിച്ചവാല്‍ മുഴുവനും - ഇതു തണ്ടെല്ലിങ്കല്‍ നിന്നു പറിച്ചുകളയേണം - കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സമാധാനയാഗത്തിൽനിന്ന് അതിന്‍റെ മേദസ്സും തടിച്ച വാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള
Malayalam Bible POC-ML 2013
സമാധാന ബലിമൃഗത്തിന്‍െറ മേദസ്‌സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സും, നട്ടെല്ലോടു ചേര്‍ത്തു മുറി ച്ചെടുത്ത കൊഴുത്ത വാലും കര്‍ത്താവിനു ദഹന ബലിക്കായി എടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ സമാധാനയാഗത്തിൽനിന്ന്, അതിന്റെ മേദസ്സും നട്ടെല്ലിനോടുചേർത്തു വെട്ടിയെടുത്ത തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും