Leviticus 4:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്‍റെമേല്‍ കുറ്റം വരുത്തി വയ്‍ക്കുന്നതെങ്കില്‍ അയാള്‍ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം.
Malayalam 1992 MBSI
അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.
Malayalam Bible POC-ML 2013
ഇങ്ങനെ പാപം ചെയ്‌ത്‌ ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്‌ക്കുന്നത്‌ അഭിഷിക്‌തനായ പുരോഹിതനാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘മഹാപുരോഹിതൻ സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം.