Leviticus 5:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാണു പാപപരിഹാരയാഗം. ഈ കുറ്റങ്ങളില്‍ ഏതെങ്കിലും ചെയ്ത് ആരെങ്കിലും കുറ്റക്കാരനായാല്‍ പുരോഹിതന്‍ അയാള്‍ക്കുവേണ്ടി ഇപ്രകാരം പാപപരിഹാരയാഗം കഴിക്കുമ്പോള്‍ അയാളുടെ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും. ശേഷിക്കുന്ന യാഗവസ്തു ധാന്യവഴിപാടുപോലെ പുരോഹിതനുള്ളതായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ പുരോഹിതൻ ആ വക കാര്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗംപോലെ പുരോഹിതന്നു ഇരിക്കേണം.
Malayalam 1992 MBSI
ഇങ്ങനെ പുരോഹിതന്‍ ആവക കാര്യത്തില്‍ അവന്‍ ചെയ്ത പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗം പോലെ പുരോഹിതന്നു ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ പുരോഹിതൻ ആ വക കാര്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കണം.’”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ പുരോഹിതന്‍ ആ വക കാര്യത്തിൽ അവന്‍ ചെയ്ത പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കേണം.
Malayalam Bible POC-ML 2013
മേല്‍പറഞ്ഞവയില്‍ ഒരുവന്‍ ചെയ്‌ത പാപത്തിന് പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്‌ഷമിക്കപ്പെടും. ശേഷി ച്ചമാവ് ധാന്യബലിയിലെന്നതുപോലെ പുരോഹിതനുള്ളതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മനുഷ്യൻ ചെയ്ത പാപത്തിനു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം ചെയ്യണം; എന്നാൽ അവനോടു ക്ഷമിക്കും. ബാക്കിയുള്ളതു ഭോജനയാഗത്തിലെന്നപോലെ പുരോഹിതനുള്ളതായിരിക്കും.’ ”