Leviticus 5:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാട്ടുമൃഗം, കന്നുകാലി, ഇഴജന്തുക്കള്‍ എന്നിവയുടെ മൃതശരീരംപോലെയുള്ള അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കുന്നവന്‍ അക്കാര്യം അറിയുമ്പോള്‍മുതല്‍ അശുദ്ധനും കുറ്റക്കാരനുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
Malayalam 1992 MBSI
ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ ശവമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
Malayalam Bible POC-ML 2013
ആരെങ്കിലും അശുദ്‌ധമായ വസ്‌തുവിനെ - അശുദ്‌ധമായ വന്യമൃഗം, കന്നുകാലി, ഇഴജന്തു ഇവയില്‍ ഏതിന്‍െറ യെങ്കിലും ശവത്തെ - സ്‌പര്‍ശിക്കുകയും അവന്‍ അത്‌ അറിയാതിരിക്കുകയും ചെയ്‌താല്‍, അറിയുമ്പോള്‍ അവന്‍ അശുദ്‌ധനും കുറ്റക്കാരനുമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ആചാരപരമായി അശുദ്ധമായ എന്തെങ്കിലുമോ ശുദ്ധിയില്ലാത്ത കാട്ടുമൃഗം, ശുദ്ധിയില്ലാത്ത കന്നുകാലി, മണ്ണിൽ ഇഴയുന്ന ശുദ്ധിയില്ലാത്ത ഇഴജന്തു എന്നിവയിൽ ഏതിന്റെയെങ്കിലും ശവമോ ആരെങ്കിലും അറിയാതെ സ്പർശിക്കുകയും എന്നാൽ അത് ആ മനുഷ്യൻ തിരിച്ചറിയുകയും ചെയ്താൽ അയാൾ അശുദ്ധനും കുറ്റക്കാരനുമാണ്.