Leviticus 5:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യനില്‍നിന്നുള്ള ഏതെങ്കിലും മാലിന്യം അറിയാതെ സ്പര്‍ശിച്ച് ആരെങ്കിലും അശുദ്ധനായാല്‍ അത് അറിയുമ്പോള്‍മുതല്‍ അയാള്‍ കുറ്റക്കാരനായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അതു അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
Malayalam 1992 MBSI
അല്ലെങ്കില്‍ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അതു അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ലെങ്കിൽ ഏതെങ്കിലും അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അത് അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അതറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.
Malayalam Bible POC-ML 2013
ഒരുവന്‍ തന്നെ അശുദ്‌ധനാക്കുന്ന ഏതെങ്കിലും തരത്തിലുള്ള മാനുഷിക മാലിന്യത്തെ സ്‌പര്‍ശിക്കുകയും അത് അറിയാതിരിക്കുകയും ചെയ്‌താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ലെങ്കിൽ ആരെങ്കിലും ഒരു മനുഷ്യനെ അറിയാതെ സ്പർശിക്കുകയും അങ്ങനെ ആ വ്യക്തി അശുദ്ധമായിത്തീരുകയും ചെയ്താൽ, ആ മനുഷ്യൻ അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് അറിയുമ്പോൾ അയാൾ കുറ്റക്കാരനാകും.