Leviticus 5:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നന്മയോ തിന്മയോ ആകട്ടെ ആരെങ്കിലും ആലോചന കൂടാതെ ആണയിടുകയും പിന്നീടു മറന്നുപോകുകയും ചെയ്താല്‍ അത് ഓര്‍മിക്കുമ്പോള്‍ അയാള്‍ കുറ്റക്കാരനായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ലെങ്കിൽ മനുഷ്യൻ നിർവ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‌വാനോ ഗുണം ചെയ്‌വാനോ ഒരുത്തൻ തന്റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അതു അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
Malayalam 1992 MBSI
അല്ലെങ്കില്‍ മനുഷ്യന്‍ നിര്‍വ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്റെ അധരങ്ങള്‍ കൊണ്ടു നിര്‍വ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അതു അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ലെങ്കിൽ ഒരു മനുഷ്യൻ ചിന്തിക്കാതെ സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്യുവാനോ ഗുണം ചെയ്യുവാനോ ഒരുവൻ തന്റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യം ചെയ്കയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ലെങ്കിൽ മനുഷ്യന്‍ നിര്‍വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്‍റെ അധരങ്ങള്‍കൊണ്ടു നിര്‍വിചാരമായി സത്യം ചെയ്കയും അത് അവനു മറവായിരിക്കയും ചെയ്താൽ അവന്‍ അത് അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തിൽ അവന്‍ കുറ്റക്കാരനാകും.
Malayalam Bible POC-ML 2013
നന്‍മയാകട്ടെ, തിന്‍മയാകട്ടെ, താന്‍ അതു ചെയ്യുമെന്ന്‌ ഒരുവന്‍ അവിവേകമായി ആണയിട്ടു പറയുകയും അക്കാര്യം വിസ്‌മരിക്കുകയും ചെയ്‌താല്‍, ഓര്‍മിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ലെങ്കിൽ ഒരാൾ അവിവേകത്തോടെ നന്മയോ തിന്മയോ ആയ എന്തെങ്കിലും കാര്യം ചെയ്യാൻ ശപഥംചെയ്യുകയോ ഏതെങ്കിലും കാര്യത്തിൽ അശ്രദ്ധമായി ആണയിടുകയോ ചെയ്താൽ, ആ മനുഷ്യൻ അതിനെക്കുറിച്ച് അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് തിരിച്ചറിയുമ്പോൾ അയാൾ കുറ്റക്കാരനാകും.