Leviticus 5:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ പാപപരിഹാരയാഗമായി ആട്ടിന്‍കുട്ടിയെ അര്‍പ്പിക്കാന്‍ അവനു കഴിവില്ലെങ്കില്‍ രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്ന് പാപപരിഹാരയാഗത്തിനായും മറ്റേത് ഹോമയാഗത്തിനായും സര്‍വേശ്വരന് അര്‍പ്പിച്ചാല്‍ മതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആട്ടിൻകുട്ടിക്കു അവന്നു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവെക്കു കൊണ്ടുവരേണം.
Malayalam 1992 MBSI
ആട്ടിന്‍ കുട്ടിക്കു അവന്നു വകയില്ലെങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവേക്കു കൊണ്ടുവരേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആട്ടിൻകുട്ടിക്ക് അവനു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആട്ടിന്‍കുട്ടിക്ക് അവനു വകയില്ലങ്കിൽ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരേണം.
Malayalam Bible POC-ML 2013
ആട്ടിന്‍കുട്ടിയെ നല്‍കാന്‍ കഴിവില്ലെങ്കില്‍ അവന്‍െറ പാപത്തിനു പരിഹാരമായി രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്‍െറ മുന്‍പില്‍ കൊണ്ടുവരണം; ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ആ മനുഷ്യന് ഒരു ആട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, തന്റെ പാപത്തിന്റെ ശിക്ഷയായി രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും യഹോവയ്ക്ക് അർപ്പിക്കണം.