Leviticus 7:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്തോത്രവഴിപാട് അര്‍പ്പിക്കുന്നവര്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും എണ്ണ പുരട്ടി ചുട്ടെടുത്ത പുളിപ്പില്ലാത്ത അടയും എണ്ണ ചേര്‍ത്തു കുഴച്ച നേരിയ മാവുകൊണ്ടുള്ള അപ്പവും അര്‍പ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കേണം.
Malayalam 1992 MBSI
അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കില്‍ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കിൽ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.
Malayalam Bible POC-ML 2013
കൃത ജ്‌ഞതാപ്രകാശനത്തിനുവേണ്ടിയാണ് ഒരുവന്‍ അത് അര്‍പ്പിക്കുന്നതെങ്കില്‍, എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണപുര ട്ടിയ പുളിപ്പില്ലാത്ത അടയും നേരിയമാവില്‍ എണ്ണചേര്‍ത്തു കുഴച്ചു ചുട്ട അപ്പവുമാണ് കൃതജ്‌ഞതാബലിയോടു ചേര്‍ത്തു സമര്‍പ്പിക്കേണ്ടത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘അത് ഒരു സ്തോത്രാർപ്പണമെങ്കിൽ, ആ സ്തോത്രാർപ്പണത്തോടൊപ്പം അവൻ പുളിപ്പില്ലാതെ ഒലിവെണ്ണചേർത്തുണ്ടാക്കിയ അടകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയമാവുകൊണ്ടുണ്ടാക്കിയ അടകളും അർപ്പിക്കണം.