Leviticus 7:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമാധാനയാഗത്തിന്‍റെ മാംസം മൂന്നാം ദിവസം ഭക്ഷിച്ചാല്‍ യാഗം അംഗീകരിക്കപ്പെടുകയില്ല; അതു നിഷ്ഫലമാകും. അതു മലിനമാണ്; തിന്നുന്നവന്‍ കുറ്റവാളിയായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അർപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.
Malayalam 1992 MBSI
സമാധാനയാഗത്തിന്റെ മാംസത്തില്‍ ഏതാനും മൂന്നാം ദിവസം തിന്നാല്‍ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കുകയില്ല; അർപ്പിക്കുന്നവന്റെ പേരിൽ കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമാധാനയാഗത്തിന്‍റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവനു കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.
Malayalam Bible POC-ML 2013
സമാധാനബലിയുടെ മാംസം മൂന്നാം ദിവസം ഭക്‌ഷിക്കയാണെങ്കില്‍ ബലി സ്വീകരിക്കപ്പെടുകയില്ല. സമര്‍പ്പകന്‌ അതിന്‍െറ ഫലം ലഭിക്കുകയുമില്ല. അത്‌ അശുദ്‌ധമായിരിക്കും. ഭക്‌ഷിക്കുന്നവന്‍ കുറ്റമേല്‍ക്കേണ്ടിവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം മൂന്നാംദിവസം ഭക്ഷിച്ചാൽ അതു പ്രസാദകരമല്ല. അത് അർപ്പിക്കുന്നയാളുടെപേരിൽ കണക്കാക്കുകയില്ല, കാരണം അത് അശുദ്ധമായിത്തീരും; അതിന്റെ ഏതെങ്കിലും ഒരുഭാഗം ഭക്ഷിക്കുന്നയാൾ കുറ്റക്കാരനായിരിക്കും.