Leviticus 7:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അര്‍പ്പിക്കുന്നവന്‍ അതു കൈകളില്‍ വഹിച്ചു കൊണ്ടുവരണം. യാഗമൃഗത്തിന്‍റെ നെഞ്ചും അതിന്മേലുള്ള മേദസ്സും അങ്ങനെ കൊണ്ടുവരണം. നെഞ്ച് സര്‍വേശ്വരന്‍റെ സന്നിധിയില്‍ നീരാജനം ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്വന്തകയ്യാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
Malayalam 1992 MBSI
സ്വന്തകയ്യാല്‍ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വന്തകൈയാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്വന്തം കൈയാൽ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിനു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
Malayalam Bible POC-ML 2013
കര്‍ത്താവിനുള്ള ദഹനബലിവസ്‌തുക്കള്‍ സ്വന്തം കൈകളില്‍ത്തന്നെ അവന്‍ കൊണ്ടുവരട്ടെ. ബലിമൃഗത്തിന്‍െറ നെഞ്ചോടൊപ്പം മേദസ്‌സും കൊണ്ടുവരണം. നെഞ്ച് അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ സ്വന്തം കൈയാൽ യഹോവയ്ക്കു ദഹനയാഗം കൊണ്ടുവരണം; അവൻ നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവന്ന് ഒരു വിശിഷ്ടയാഗമായി നെഞ്ച് യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കുക.