Leviticus 7:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍ നീരാജനം ചെയ്യപ്പെട്ട നെഞ്ചും അര്‍പ്പിക്കപ്പെട്ട തുടയും ഇസ്രായേല്‍ജനങ്ങളില്‍നിന്ന് എടുത്ത് അഹരോന്യപുരോഹിതന്മാര്‍ക്കു ശാശ്വതാവകാശമായി ഞാന്‍ നല്‌കിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
Malayalam 1992 MBSI
യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍നിന്നു നീരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും ഞാന്‍ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാര്‍ക്കും യിസ്രായേല്‍മക്കളില്‍നിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.’”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്‍റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും ഞാന്‍ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാര്‍ക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
Malayalam Bible POC-ML 2013
നീരാജനംചെയ്‌ത നെഞ്ചും അര്‍പ്പി ച്ചകുറകും ഇസ്രായേല്‍ജനത്തില്‍നിന്നുള്ള ശാശ്വതാവകാശമായി സമാധാനബലിയില്‍നിന്ന്‌ അഹറോനും പുത്രന്‍മാര്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യരുടെ സമാധാനയാഗത്തിൽനിന്ന് ദൈവസന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ വലതുതുടയും ഞാൻ എടുത്ത് അവയെ പുരോഹിതനായ അഹരോനും തന്റെ പുത്രന്മാർക്കും ഇസ്രായേല്യരിൽനിന്നുള്ള നിത്യാവകാശമായി കൊടുത്തിരിക്കുന്നു.’ ”