Leviticus 7:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഭിഷേകദിവസംമുതല്‍ ഈ ഓഹരി പുരോഹിതന്മാര്‍ക്കു കൊടുക്കണമെന്ന് അവിടുന്ന് ഇസ്രായേല്‍ജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറകളായി പാലിക്കേണ്ട നിയമമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കൾ അതു അവർക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അതു അവർക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
Malayalam 1992 MBSI
യിസ്രായേല്‍മക്കള്‍ അതു അവര്‍ക്കും കൊടുക്കേണമെന്നു താന്‍ അവരെ അഭിഷേകം ചെയ്തനാളില്‍ യഹോവ കല്പിച്ചു; അതു അവര്‍ക്കും തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കൾ നെഞ്ചും കൈക്കുറകും അവർക്കു കൊടുക്കണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അത് അവർക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കള്‍ അത് അവര്‍ക്കു കൊടുക്കേണമെന്നു താന്‍ അവരെ അഭിഷേകം ചെയ്ത നാളിൽ യഹോവ കല്പിച്ചു; അത് അവര്‍ക്കു തലമുറതലമുറയായി ശാശ്വതാവകാശമാകുന്നു.
Malayalam Bible POC-ML 2013
ഇത്‌ അവര്‍ക്കു നല്‍കണമെന്ന്‌ അവരുടെ അഭിഷേകദിവസം കര്‍ത്താവ്‌ ഇസ്രായേല്‍ജനത്തോടു കല്‍പിച്ചിട്ടുണ്ട്‌. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അഭിഷിക്തരായ ദിവസം, ഇസ്രായേല്യർ ഇത് അവർക്ക് അവരുടെ നിത്യാവകാശമായി എല്ലാ തലമുറകളിലും നൽകണമെന്ന് യഹോവ കൽപ്പിച്ചു.