Leviticus 7:38 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം തനിക്കു വഴിപാട് അര്‍പ്പിക്കണമെന്നു മരുഭൂമിയില്‍ സീനായ്മലയില്‍വച്ച് സര്‍വേശ്വരന്‍ കല്പന നല്‌കിയ ദിവസം അവിടുന്നു മോശയോട് ഇങ്ങനെ കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവെക്കു തങ്ങളുടെ വഴിപാടുകൾ കഴിപ്പാൻ അവൻ യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവെച്ചു അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവെച്ചു ഇവ കല്പിച്ചു.
Malayalam 1992 MBSI
യഹോവേക്കു തങ്ങളുടെ വഴിപാടുകള്‍ കഴിപ്പാന്‍ അവന്‍ യിസ്രായേല്‍മക്കളോടു സീനായിമരുഭൂമിയില്‍വെച്ചു അരുളിച്ചെയ്ത നാളില്‍ യഹോവ മോശെയോടു സീനായിപര്‍വ്വതത്തില്‍ വെച്ചു ഇവ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിക്കുവാൻ അവിടുന്ന് യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവച്ച് ഇവ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയ്ക്കു തങ്ങളുടെ വഴിപാടുകള്‍ കഴിപ്പാന്‍ അവന്‍ യിസ്രായേൽമക്കളോടു സീനായി മരുഭൂമിയിൽ വച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായി പര്‍വതത്തിൽവച്ച് ഇവ കല്പിച്ചു.
Malayalam Bible POC-ML 2013
സീനായ്‌ മരുഭൂമിയില്‍വച്ച്‌ തനിക്കു ബലികളര്‍പ്പിക്കണമെന്ന്‌ ഇസ്രായേല്‍ക്കാരോടു കല്‍പിച്ചനാളിലാണ്‌ സീനായ്‌ മലയില്‍വച്ച്‌ കര്‍ത്താവു മോശ യോട്‌ ഇങ്ങനെ ആജ്‌ഞാപിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീനായിമരുഭൂമിയിൽവെച്ച് യഹോവയ്ക്ക് അവരുടെ വഴിപാടുകൾ കൊണ്ടുവരാൻ കൽപ്പിച്ച നാളിൽ യഹോവ സീനായിമലയിൽവെച്ച് മോശയ്ക്ക് ഈ കൽപ്പനകൾ ഇസ്രായേല്യർക്കു നൽകി.