Leviticus 7:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രായശ്ചിത്തയാഗത്തിന്‍റെയും പാപപരിഹാരയാഗത്തിന്‍റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്‍റെ മാംസം അത് അര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാപയാഗംപോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവെക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.
Malayalam 1992 MBSI
പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവേക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നു തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാപയാഗംപോലെതന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നുതന്നെ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന് അത് ഇരിക്കേണം.
Malayalam Bible POC-ML 2013
അത്‌ അതിവിശുദ്‌ധമാണ്‌. പ്രായശ്‌ചിത്ത ബലി പാപപരിഹാരബലിപോലെ തന്നെയാണ്‌. അവയുടെ നിയമവും ഒന്നുതന്നെ. ബലിവസ്‌തു പരിഹാരകര്‍മം ചെയ്യുന്ന പുരോഹിതനുള്ളതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘പാപശുദ്ധീകരണയാഗത്തിനും അകൃത്യയാഗത്തിനും ഒരേ നിയമം ബാധകമാണ്: അവകൊണ്ടു പ്രായശ്ചിത്തം വരുത്തുന്ന പുരോഹിതനുള്ളതാണ് അത്.