Leviticus 7:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അര്‍പ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അർപ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
Malayalam 1992 MBSI
അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അര്‍പ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗമൊക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അര്‍പ്പിക്കുന്ന പുരോഹിതന് ഇരിക്കേണം.
Malayalam Bible POC-ML 2013
അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യബലി വസ്‌തുക്കളെല്ലാം ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുപ്പിൽ ചുട്ടതോ ഉരുളിയിലോ അപ്പച്ചട്ടിയിലോ പാകംചെയ്തതോ ആയ ഭോജനയാഗം ഓരോന്നും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്.