Leviticus 8:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിരോവസ്ത്രം ധരിപ്പിച്ച് അതിന്‍റെ മുന്‍ഭാഗത്തു സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ സമര്‍പ്പണത്തിന്‍റെ ചിഹ്നമായി വിശുദ്ധകിരീടമായ പൊന്‍തകിട് അണിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
Malayalam 1992 MBSI
അവന്റെ തലയില്‍ മുടി വെച്ചു; മുടിയുടെ മേല്‍ മുന്‍ വശത്തു വിശുദ്ധകിരീടമായ പൊന്‍ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ തലയിൽ മുടി വച്ചു; മുടിയുടെമേൽ മുന്‍വശത്തു വിശുദ്ധകിരീടമായ പൊന്‍പട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Malayalam Bible POC-ML 2013
തലപ്പാവു ധരിപ്പിച്ച്‌ അതിന്‍െറ മുന്‍വശത്തായി കര്‍ത്താവു കല്‍പിച്ചിരുന്നതുപോലെ വിശുദ്‌ധകിരീടമായ പൊന്‍തകിടു ചാര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു.