Leviticus 9:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം ധാന്യയാഗം അര്‍പ്പിച്ചു. അതില്‍നിന്ന് ഒരു പിടി എടുത്തു പ്രഭാതത്തില്‍ നടത്തിവരാറുള്ള ഹോമയാഗത്തിനു പുറമേ യാഗപീഠത്തില്‍ ദഹിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Malayalam 1992 MBSI
അവന്‍ ഭോജനയാഗം കൊണ്ടുവന്നു അതില്‍ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഭോജനയാഗം കൊണ്ടുവന്ന് അതിൽനിന്നു കൈ നിറച്ച് എടുത്തു കാലത്തെ ഹോമയാഗത്തിനു പുറമേ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Malayalam Bible POC-ML 2013
പ്രഭാതത്തിലെ ദഹനബലിക്കു പുറമേ ധാന്യബലിയും സമര്‍പ്പിച്ചു. അതില്‍ നിന്ന് ഒരു കൈനിറയെ എടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം രാവിലത്തെ ഹോമയാഗത്തിനുപുറമേ ഭോജനയാഗവും കൊണ്ടുവന്ന് അതിൽനിന്ന് ഒരുപിടിധാന്യം എടുത്തു യാഗപീഠത്തിൽ ദഹിപ്പിച്ചു.