Luke 1:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങള്‍ എല്ലാവരും അപ്പോള്‍ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
Malayalam (ERV) WBTC Bible
പുറത്ത് അനേകമനേകം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ധൂമാര്‍പ്പണം നടക്കുന്പോള്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Malayalam 1992 MBSI
ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹം ഒക്കെയും പുറത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹമൊക്കെയും പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
Malayalam Bible POC-ML 2013
ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.