Luke 1:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ വാക്കുകള്‍ യഥാകാലം സത്യമാകും. എന്നാല്‍ നീ ആ വാക്കുകള്‍ വിശ്വസിക്കാഞ്ഞതിനാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.”
Malayalam (ERV) WBTC Bible
നോക്കൂ, ഇപ്പറഞ്ഞതെല്ലാം സംഭവിക്കുംവരെ നിനക്കു സംസാരശേഷി നഷ്ടപ്പെടുകയും നീ നിശ്ശബ്ദനാകുകയും ചെയ്യും. എന്തെന്നാല്‍, ഞാന്‍ നിന്നോടു പറഞ്ഞ കാര്യങ്ങള്‍ നീ വിശ്വസിച്ചില്ല. പക്ഷേ ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിക്കുകതന്നെ ചെയ്യും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്‍റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
യഥാകാലം പൂര്‍ത്തിയാകേണ്ട എന്‍െറ വചനം അവിശ്വസിച്ചതു കൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.