Luke 1:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനങ്ങള്‍ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോര്‍ത്ത് അവര്‍ ആശ്ചര്യപ്പെട്ടു.
Malayalam (ERV) WBTC Bible
പുറത്ത് ജനങ്ങള്‍ സെഖര്യാവിനായി കാത്തിരിക്കുകയായിരുന്നു. ദൈവാലയത്തിനുള്ളില്‍ വളരെനേരം അയാള്‍ ഇരിക്കുന്നതില്‍ അവര്‍ അത്ഭുതപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.
Malayalam 1992 MBSI
ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തു വരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനം സെഖര്യാവിനായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപ്പെട്ടു.
Malayalam Bible POC-ML 2013
ജനം സഖറിയായെ കാത്തുനില്‍ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്‌ഭുതപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.