Luke 1:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടപ്പോള്‍ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സില്‍ വിചാരിച്ചു.
Malayalam (ERV) WBTC Bible
പക്ഷേ ദൂതന്‍ പറഞ്ഞതുകേട്ട് മറിയയ്ക്ക് ആശയക്കുഴപ്പമുണ്ടായി. അവളത്ഭുതം കൂറി. “എന്താണ് ഈ ആശംസയുടെ അര്‍ത്ഥം?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
Malayalam 1992 MBSI
അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചുഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ ആ വാക്ക് കേട്ട് ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു.
Malayalam Bible POC-ML 2013
ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.