Luke 1:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതല്‍ ഞാന്‍ ശ്രദ്ധാപൂര്‍വം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കള്‍ക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി.
Malayalam (ERV) WBTC Bible
പ്രഭോ! ഞാനെല്ലാക്കാര്യവും ആദ്യം മുതല്‍ തന്നെ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. അപ്പോഴെനിക്കു തോന്നി നിനക്കു വേണ്ടി അതെഴുതണമെന്ന്. അതിനാല്‍ ഞാനതെല്ലാം ക്രമപ്പെടുത്തി ഒരു പുസ്തകമെഴുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
Malayalam 1992 MBSI
നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്
Malayalam Bible POC-ML 2013
അല്ലയോ, ശ്രഷ്‌ഠനായ തെയോഫിലോസ്‌, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്‌ഷ്‌മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത്‌ ഉചിതമാണെന്ന്‌ എനിക്കും തോന്നി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.