Luke 1:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്‍റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്‍റെ പിതാവായ ദാവീദിന്റെ സിംഹാസനം സര്‍വേശ്വരന്‍ അവനു നല്‌കും.
Malayalam (ERV) WBTC Bible
അവന്‍ വലിയവനായിരിക്കും. ജനങ്ങള്‍ അവനെ അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കും. കര്‍ത്താവായ ദൈവം അവന് പിതാവായ ദാവീദിന്റെ സിംഹാസനം നല്‍കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
Malayalam 1992 MBSI
അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും.
Malayalam Bible POC-ML 2013
അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.