Luke 1:42 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലിസബെത്തു പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ഇപ്രകാരം ഉദ്ഘോഷിച്ചു: “സ്‍ത്രീകളില്‍ നീ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍; നിന്‍റെ ഗര്‍ഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതുതന്നെ.
Malayalam (ERV) WBTC Bible
അവള്‍ വലിയ ശബ്ദത്തില്‍ പറഞ്ഞു, “ദൈവം നിന്നെ എല്ലാ സ്ത്രീകളെക്കാളും അനുഗ്രഹിച്ചിരിക്കുന്നു. നീ പ്രസവിക്കാനിരിക്കുന്ന കുഞ്ഞും അനുഗ്രഹീതനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
Malayalam 1992 MBSI
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതുസ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്‍റെ ഗര്‍ഭഫലവും അനുഗ്രഹിക്കപ്പെട്ടത്;
Malayalam Bible POC-ML 2013
അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!