Luke 1:44 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ അഭിവാദനസ്വരം എന്‍റെ കാതുകളില്‍ പതിഞ്ഞപ്പോള്‍ എന്‍റെ ഗര്‍ഭത്തിലുള്ള ശിശു ആനന്ദംകൊണ്ട് ഇളകിത്തുള്ളി.
Malayalam (ERV) WBTC Bible
നിന്‍റെ ശബ്ദം ഞാന്‍ കേട്ടപ്പോള്‍ എന്‍റെയുള്ളിലുള്ള കുട്ടി സന്തോഷംകൊണ്ട് കുതിച്ചുതുള്ളി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
Malayalam 1992 MBSI
നിന്റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദംകൊണ്ടു തുള്ളി.
Malayalam Bible POC-ML 2013
ഇതാ, നിന്‍െറ അഭിവാദനസ്വരം എന്‍െറ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍െറ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.