Luke 1:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തില്‍പെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്‍റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്‍റെ വംശജയായിരുന്നു.
Malayalam (ERV) WBTC Bible
ഹെരോദാവ് യെഹൂദ്യരാജ്യത്തെ രാജാവായിരുന്ന കാലത്ത് സെഖര്യാവ് എന്നൊരു പുരോഹിതന്‍ ഉണ്ടായിരുന്നു. അബീയായുടെ ഗണത്തില്‍പ്പെട്ടവനായിരുന്നു അവന്‍. അഹരോന്‍റെ കുടുംബത്തില്‍നിന്നുള്ളവളായിരുന്നു സെഖര്യാവിന്‍റെ ഭാര്യ എലീശബെത്ത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
Malayalam 1992 MBSI
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്ക്കുറില്‍ സെഖര്‍യ്യാവു എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്കു എലീശബെത്ത് എന്നു പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദ്യരാജാവായ ഹെരോദാവിന്റെ ഭരണ കാലത്ത് അബീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദ്യരാജാവായ ഹെരോദാവിന്‍റെ കാലത്ത് അബീയാക്കൂറില്‍ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്ക് എലീശബെത്ത് എന്നു പേര്‍.
Malayalam Bible POC-ML 2013
ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്‌, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്‍െറ പുത്രിമാരില്‍പ്പെട്ട എലിസബത്ത്‌ ആയിരുന്നു അവന്‍െറ ഭാര്യ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.