Luke 1:53 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങള്‍കൊണ്ടു സംതൃപ്തരാക്കി ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു.
Malayalam (ERV) WBTC Bible
വിശക്കുന്നവര്‍ക്കു നന്മകള്‍ നല്‍കി ദൈവം അവരെ തൃപ്തിപ്പെടുത്തി. പക്ഷേ ധനവാന്മാരെയും സ്വാര്‍ത്ഥരെയും വെറുംകയ്യോടെ പറഞ്ഞയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;