Luke 1:59 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എട്ടാം ദിവസം ശിശുവിന്‍റെ പരിച്ഛേദനകര്‍മത്തിനായി എല്ലാവരും വന്നുകൂടി. ആ കുട്ടിക്ക് പിതാവിന്‍റെ പേരനുസരിച്ച് സഖറിയാ എന്നു നാമകരണം ചെയ്യാന്‍ അവര്‍ ഭാവിച്ചു.
Malayalam (ERV) WBTC Bible
കുട്ടിക്ക് എട്ടു ദിവസം പ്രായമായപ്പോള്‍, അവള്‍ കുട്ടിയുടെ പരിച്ഛേദനം നടത്താന്‍ വന്നു. അവര്‍ കുട്ടിയ്ക്ക് സെഖര്യാവെന്നു പേരിടാന്‍ തുനിഞ്ഞു. എന്തെന്നാല്‍ അവന്‍റെ അപ്പന്‍റെ പേര് അങ്ങനെയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
Malayalam 1992 MBSI
എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ട് വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്റെ പേർപോലെ അവന് സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്‍റെ പേര്‍പോലെ അവനു സെഖര്യാവ് എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.
Malayalam Bible POC-ML 2013
എട്ടാംദിവസം അവര്‍ ശിശുവിന്‍െറ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്‍െറ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.