Luke 1:62 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് കുട്ടിക്ക് എന്താണു പേരിടേണ്ടത് എന്ന് അവന്‍റെ പിതാവിനോട് ആംഗ്യംകാട്ടി ചോദിച്ചു.
Malayalam (ERV) WBTC Bible
അനന്തരം അവര്‍ ആംഗ്യത്തിലൂടെ കുട്ടിയുടെ അപ്പനോടു ചോദിച്ചു, “എന്തു പേരിടാനാണു നിങ്ങള്‍ക്കാഗ്രഹം?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
Malayalam 1992 MBSI
പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവന് എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന് എന്ത് പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
Malayalam Bible POC-ML 2013
ശിശുവിന്‌ എന്ത്‌ പേരു നല്‍കാനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ അവന്‍െറ പിതാവിനോട്‌ അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.