Luke 1:65 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയല്‍വാസികളെല്ലാവരും സംഭീതരായി. യെഹൂദ്യയിലെ മലനാട്ടിലെങ്ങും ഈ വാര്‍ത്ത പ്രസിദ്ധമായി.
Malayalam (ERV) WBTC Bible
അവരുടെ എല്ലാ അയല്‍ക്കാരും ഭയചകിതരായി. ഈ സംഭവങ്ങള്‍ യെഹൂദ്യയിലെ മലന്പ്രദേശങ്ങളിലെങ്ങും പരന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
Malayalam 1992 MBSI
ചുറ്റും പാര്‍ക്കുംന്നവര്‍ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അയൽക്കാർക്കെല്ലാം ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചുറ്റും പാര്‍ക്കുന്നവര്‍ക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.
Malayalam Bible POC-ML 2013
അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.