Luke 1:69 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[69-75] ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാരിലൂടെ അവിടുന്ന് അരുള്‍ചെയ്തപ്രകാരം നമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ ദ്വേഷിക്കുന്ന എല്ലാവരുടെയും കൈകളില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ തന്‍റെ ദാസനായ ദാവീദിന്‍റെ വംശത്തില്‍ നിന്നു ശക്തനായ ഒരു രക്ഷകനെ അവിടുന്നു നമുക്കു നല്‌കിയിരിക്കുന്നു. നമ്മുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച് അവിടുന്നു തന്‍റെ ദാസരായ ഇസ്രായേല്‍ജനതയെ കാരുണ്യപൂര്‍വം ഓര്‍ത്ത് അവരെ സഹായിച്ചിരിക്കുന്നു. അബ്രഹാമിനോടും തന്‍റെ സന്താന പരമ്പരകളോടും കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ആയുഷ്കാലം മുഴുവനും നീതിയോടും വിശുദ്ധിയോടുംകൂടി നിര്‍ഭയം തിരുമുമ്പില്‍ ആരാധിക്കുന്നതിനു വേണ്ടി ശത്രുക്കളുടെ കരങ്ങളില്‍നിന്നു നമ്മെ രക്ഷിക്കുവാന്‍ കൃപയരുളുമെന്ന് നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട് അവിടുന്നു തന്‍റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവദാസനായ ദാവീദിന്‍റെ കുടുംബത്തില്‍ ദൈവം നമുക്കു ശക്തനായൊരു രക്ഷകനെ നല്‍കിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ
Malayalam 1992 MBSI
ആദിമുതല്‍ തന്റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍
Malayalam Bible POC-ML 2013
തന്‍െറ ദാസനായ ദാവീദിന്‍െറ ഭവനത്തില്‍ നമുക്ക്‌ ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ,