Luke 1:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അര്‍പ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാര്‍പ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ മുന്പില്‍ ധൂമാര്‍പ്പണം നടത്താന്‍ പുരോഹിതര്‍ ഒരു പുരോഹിതനെ എപ്പോഴും തെരഞ്ഞെടുക്കുമായിരുന്നു. സെഖര്യാവിനെ അത്തവണ അത് ചെയ്യുന്നതിന് തെരഞ്ഞെടുത്തു. അതിനാലയാള്‍ കര്‍ത്താവിന്‍റെ ദൈവാലയത്തിനുള്ളിലേക്കു കടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.
Malayalam 1992 MBSI
പൌരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്റെ മന്ദിരത്തില്‍ ചെന്നു ധൂപം കാട്ടുവാന്‍ അവന്നു നറുകൂ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്‍റെ മന്ദിരത്തില്‍ ചെന്ന് ധൂപം കാട്ടുവാന്‍ അവനു നറുക്കു വന്നു.
Malayalam Bible POC-ML 2013
പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്‍െറ ആലയത്തില്‍ പ്രവേശിച്ച്‌ ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്‌ക്ക്‌ കുറിവീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.