Luke 10:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങളെ അനുസരിക്കുന്നവന്‍ എന്നെ അനുസരിക്കുന്നു; നിങ്ങളെ നിരാകരിക്കുന്നവന്‍ എന്നെ നിരാകരിക്കുന്നു. എന്നെ നിരാകരിക്കുന്നവന്‍ എന്നെ അയച്ചവനെ നിരാകരിക്കുന്നു.”
Malayalam (ERV) WBTC Bible
“നിങ്ങളെ ശ്രവിക്കുന്ന ഒരാള്‍ എന്നെ ശ്രവിക്കുന്നു. നിങ്ങളെ തിരസ്കരിക്കുന്നവന്‍ എന്നെ തിരസ്കരിക്കുന്നു. എന്നെ തിരസ്കരിക്കുന്നവന്‍ എന്നെ അയച്ചവനെ തിരസ്കരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
Malayalam 1992 MBSI
ആ എഴുപതുപേര്‍ സന്തോഷത്തേടെ മടങ്ങിവന്നുകര്‍ത്താവേ, നിന്റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ വാക്ക് കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ തള്ളുന്നവന്‍ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു.
Malayalam Bible POC-ML 2013
നിങ്ങളുടെ വാക്കുകേള്‍ക്കുന്നവന്‍ എന്‍െറ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തിരസ്കരിക്കുന്നയാൾ എന്നെ തിരസ്കരിക്കുന്നു; എന്നാൽ, എന്നെ തിരസ്കരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെയാണ് തിരസ്കരിക്കുന്നത്.”