Luke 10:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അയച്ച ആ എഴുപത്തിരണ്ടുപേര്‍ ആഹ്ലാദപൂര്‍വം തിരിച്ചു വന്നു പറഞ്ഞു: “ഗുരോ, അവിടുത്തെ നാമത്തില്‍ ഭൂതങ്ങള്‍പോലും ഞങ്ങള്‍ക്കു കീഴടങ്ങുന്നു.”
Malayalam (ERV) WBTC Bible
എഴുപത്തിരണ്ടു ശിഷ്യന്മാരും സന്തോഷത്തോടെ തിരിച്ചു വന്നു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ നാമം ഉച്ചരിച്ചപ്പോള്‍ ഭൂതങ്ങള്‍ പോലും ഞങ്ങളെ അനുസരിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
Malayalam 1992 MBSI
അവന്‍ അവരോടുസാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ എഴുപതു പേര്‍ സന്തോഷത്തോടെ മടങ്ങിവന്നു: കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
Malayalam Bible POC-ML 2013
എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്‍െറ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു.