Luke 10:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ തന്‍റെ പ്രശ്നത്തെ ന്യായീകരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് അയാള്‍ യേശുവിനോട്: “ആരാണ് എന്‍റെ അയല്‍ക്കാരന്‍?” എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
പക്ഷേ ചോദ്യം ചോദിച്ചതിനു തന്നെത്തന്നെ ന്യായീകരിക്കണമെന്നും അയാള്‍ക്കുണ്ടായിരുന്നു. അതിനാലവന്‍ യേശുവിനോടു ചോദിച്ചു, “പക്ഷേ ഞാന്‍ സ്നേഹിക്കേണ്ട എന്‍റെ അയല്‍ക്കാരന്‍ ആരാണ്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു
Malayalam 1992 MBSI
ഒരു മനുഷ്യന്‍ യെരൂശലേമില്‍ നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ചു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോട്: എന്‍റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന് യേശു ഉത്തരം പറഞ്ഞത്:
Malayalam Bible POC-ML 2013
എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്‍െറ അയല്‍ക്കാരന്‍?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അയാൾ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ചതുകൊണ്ട്, യേശുവിനോട് പിന്നെയും “ആരാണെന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു.