Luke 10:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു പുരോഹിതന്‍ യാദൃച്ഛികമായി അതുവഴി വന്നു. അയാള്‍ ആ മനുഷ്യനെ കണ്ടപ്പോള്‍ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി.
Malayalam (ERV) WBTC Bible
ആ സമയം ഒരു യെഹൂദപുരോഹിതന്‍ ആ വഴി കടന്നുപോയി. അവശനായ ആ മനുഷ്യനെ കണ്ടെങ്കിലും പുരോഹിതന്‍ അയാളെ സഹായിക്കാന്‍ നില്‍ക്കാതെ, നടന്നു മറുവശത്തുകൂടെ കടന്നുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
Malayalam 1992 MBSI
അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നു പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്ന് അവനെ കണ്ടിട്ടു മാറി കടന്നുപോയി.
Malayalam Bible POC-ML 2013
ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്‌ മറുവശത്തുകൂടെ കടന്നുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ വഴിയിലൂടെ ഒരു പുരോഹിതൻ പോകാനിടയായി. അയാൾ അവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി,